23 April Tuesday

പാചകവാതക ജിഎസ്‌ടി : പ്രചാരണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം
പാചകവാതക സിലിണ്ടറിൽനിന്ന്‌ സംസ്ഥാന സർക്കാരിന്‌ മുന്നൂറിലേറെ രൂപ വരുമാനമുണ്ടെന്ന നിലയിൽ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിലെ വിലയിൽ, ഒരു സിലിണ്ടറിൽനിന്ന്‌ 23.96 രൂപമാത്രമാണ്‌ സംസ്ഥാന സർക്കാരിന്‌ ലഭിക്കുന്നത്‌. ഗാർഹികാവശ്യത്തിനുള്ള പാചകവാതക ജിഎസ്‌ടി അഞ്ച്‌ ശതമാനമാണ്‌. ഇതിൽ രണ്ടരവീതം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ ലഭിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ ധനമന്ത്രി മറുപടി നൽകി.
പാചകവാതക വിലവർധനയിലൂടെ ഏതാണ്ട്‌ രണ്ട്‌ ലക്ഷത്തിലധികം കോടി രൂപയാണ്‌ കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്നത്‌. ഇതിൽ ഒരു രൂപയും സംസ്ഥാനങ്ങൾക്ക്‌ നൽകുന്നില്ല.

ലോട്ടറി സാങ്കേതികവിദ്യ നവീകരിക്കും
ലോട്ടറി നടത്തിപ്പിലെ സാങ്കേതികവിദ്യാ നവീകരണം ഉറപ്പാക്കുമെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. ഈ മേഖലയിൽ ഉപജീവനമാർഗം നടത്തുന്ന ഒരു ലക്ഷത്തിലധികം പേർക്ക്‌ വരുമാനം ഉറപ്പാക്കും. ഓൺലൈൻ, ഒറ്റനമ്പർ ലോട്ടറി ചൂതാട്ടങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും. ഉയർന്ന സമ്മാനങ്ങൾ ലഭിക്കുന്നവർക്ക്‌ തുകയുടെ ഗുണപരമായ വിനിയോഗം പരിശീലിപ്പിക്കും.

നികുതിയിൽ പ്രചാരണം
നികുതി ഒടുക്കേണ്ടത്‌ കടമയാണെന്നതിൽ ഊന്നി ജിഎസ്‌ടി വകുപ്പ്‌ പ്രചാരണം സംഘടിപ്പിക്കും. ഉപഭോക്താക്കളിൽനിന്ന്‌ ശേഖരിക്കുന്ന നികുതി സർക്കാരിലേക്ക്‌ ഒടുക്കുന്നതിൽ ഒരുവിഭാഗം വ്യാപാരികൾ വിമുഖത കാട്ടുന്നു. ബില്ല്‌ നൽകാതെയുള്ള വിൽപ്പനയിൽ ഉപഭോക്താവിന്‌ വിലയിൽ വലിയ ഇളവ്‌ ലഭിക്കുന്നില്ല. സർക്കാരിന്‌ നികുതി നഷ്ടവും സംഭവിക്കുന്നു. ഇതിന്‌‌ തടയിടുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top