09 May Thursday

ക്ഷേമപെൻഷൻ തകർക്കാൻ ശ്രമം ; പ്രതിപക്ഷം കേന്ദ്രദ്രോഹത്തെ വെള്ളപൂശുന്നു : കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


തിരുവനന്തപുരം
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷൻ അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾ തടയാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം കേരളത്തിനുള്ള സഹായം വെട്ടിക്കുറച്ചിട്ടും അതേക്കുറിച്ച്‌ പറയാൻ തയ്യാറാകാതെയാണ്‌ പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുന്നതെന്ന്‌ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷം കേന്ദ്രത്തെ വെള്ളപൂശുകയാണ്‌. ബജറ്റ്‌ അവതരിപ്പിക്കുന്നതിന്റെ തലേദിവസമാണ്‌ കേരളത്തിന്റെ കടപരിധി  2700 കോടി രൂപ വെട്ടിക്കുറച്ചത്‌.

ഇതേക്കുറിച്ച്‌ പ്രതിപക്ഷം ഒന്നും പറയുന്നില്ല. നികുതി വർധിപ്പിക്കാനേ പാടില്ല എന്ന സമീപനം സ്വീകരിക്കാനാകില്ല. ഡീസലിന്‌ ഏഴുതവണ നികുതി വർധിപ്പിച്ചത്‌ യുഡിഎഫ്‌ സർക്കാരാണ്‌. പെട്രോളിന്‌ 17 തവണയും നികുതി വർധിപ്പിച്ചു. സമരത്തിന്‌ ഇരിക്കുമ്പോൾ ഇക്കാര്യവും ഓർക്കണം. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ധന നികുതി കുറയ്‌ക്കുകയല്ലാതെ കൂട്ടിയിട്ടില്ല. കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കാനാണ്‌ ചെറിയതോതിലുള്ള നികുതി വർധനയെന്നും ധനമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top