17 September Wednesday

ഇന്ധന നികുതി കേരളം കുറച്ചതുതന്നെ; സ്വാഭാവികമായി കുറഞ്ഞതല്ലെന്ന് ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കൊച്ചി> കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ സ്വാഭാവികമായുണ്ടായ കുറവല്ല കേരളത്തില്‍ ഉണ്ടായതെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്‌ക്കുകയായിരുന്നെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

കേരളത്തില്‍ ഇന്ധന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. 2018ല്‍ ഇന്ധന നികുതി കുറയ്‌ക്കുകയും ചെയ്‌തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 18 തവണയാണ് ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതി മൂന്ന് രൂപയില്‍ നിന്ന് കേന്ദ്രം 30 രൂപയാക്കി ഉയര്‍ത്തി. ഇതില്‍ നിന്നാണ് കേന്ദ്രം ഇപ്പോള്‍ എട്ട് രൂപ കുറച്ചത്. ഇതു വലിയ ഡിസ്‌കൗണ്ടായി കാണരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top