07 July Monday

കുടിശ്ശിക തീർക്കണം, സഹായം ലഭ്യമാക്കണം : ധനമന്ത്രി കേന്ദ്രത്തിന്‌ നിവേദനം നൽകി

പ്രത്യേക ലേഖകൻUpdated: Monday Nov 14, 2022

ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചപ്പോൾ


ന്യൂഡൽഹി
മൂലധന നിക്ഷേപം നടത്താൻ സംസ്ഥാനത്തിന്‌ 3224.61 കോടി രൂപ പ്രത്യേക സഹായം ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‌ നിവേദനം നൽകി. വിപണിയിൽനിന്ന്‌ കടമെടുപ്പിനുള്ള പരിധി ഒരു ശതമാനം ഉയർത്തണം. ഊർജമേഖലയിൽ 2021–-22ൽ സംസ്ഥാനം കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിൽ നടപ്പുവർഷം 4060 കോടി രൂപയുടെ അധിക കടമെടുപ്പിന്‌ കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിരുന്നു. അന്തിമ അനുമതി ഉടൻ ലഭ്യമാക്കണം.

ഈ വർഷം ജൂണിലെ ജിഎസ്‌ടി നഷ്ടപരിഹാരത്തുകയായ 1548 കോടി രൂപ കേന്ദ്രം കുടിശ്ശിക വരുത്തിയിരിക്കുകയാണ്‌. കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികവരുമാന പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ  ജിഎസ്‌ടി നഷ്ടപരിഹാരം വൈകുന്നത്‌ ബുദ്ധിമുട്ടിക്കുന്നു. ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ചുവർഷം കൂടി തുടരണം.

നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്ക്‌ 15–-ാം ധനകമീഷൻ ശുപാർശചെയ്‌ത ഇനത്തിൽ കുടിശ്ശികയായ 1172 കോടി രൂപ ഉടൻ നൽകണം. യുജിസി ഏഴാം ശമ്പള പരിഷ്‌കരണം നടപ്പാക്കിയ ഇനത്തിൽ അധ്യാപകർക്ക്‌ കുടിശ്ശിക തീർത്ത വകയിൽ 750.93 കോടി രൂപ റീഇംബേഴ്‌സ്‌ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top