19 April Friday

ബുദ്ധിയുള്ള കേന്ദ്രസർക്കാരോ, മന്ത്രിയോ കെ റെയിലിന് അനുമതി നിഷേധിക്കില്ല: കെ എന്‍ ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

ജനസമക്ഷം സില്‍വര്‍ ലൈന്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജയകൃഷ്‌ണൻ ഓമല്ലൂർ

പത്തനംതിട്ട > സംസ്ഥാനത്തിന് ഏറെ പ്രയോജനം ഉള്ള കെ റെയിൽ പദ്ധതിക്ക് ബുദ്ധിയുള്ള ഒരു കേന്ദ്രസർക്കാരോ അതിലെ മന്ത്രിയോ അന്തിമാനുമതി നിഷേധിക്കുമെന്ന് കരുതുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സാധാരണഗതിയിൽ നിയമപരമായോ, സാങ്കേതികപരമായോ, ധനപരമായോ കേന്ദ്രസർക്കാരിന് അന്തിമാനുമതി നിഷേധിക്കാൻ സാധിക്കില്ല. അവരുടെ കൂടി അനുമതിയോടെയാണ് പ്രാഥമിക നടപടികൾ തുടരുന്നുത്. കേരളത്തിലെ ചിലർ അനുമതി നിഷേധിക്കുമെന്ന്‌ പറയുന്നുണ്ട്. രാഷ്‌ട്രീയമായി ഇത്തരമൊരു പദ്ധതി തടസ്സപ്പെടുത്താന്‍ ആരും തയ്യാറാകില്ലെന്നാണ് പ്രതീക്ഷ.

രാഷ്ട്രീയമായി ഇതിനെ ഉപയോഗിച്ച് പദ്ധതി താമസിപ്പിക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്താ‍ൽ അത് കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതിന് തുല്യമാകും. അത് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് ബാലഗോപാൽ പറഞ്ഞു.  കേരളത്തോട് താൽപ്പര്യമുള്ളവരോ ലോകത്തെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നവരോ ഇതിന് അനുമതി നിഷേധിക്കുന്ന തരത്തിൽ നടപടിയെടുക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top