04 June Sunday

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

തിരുവനന്തപുരം> വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കോട്ടയം ഡിസിസി
സംഘടപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ നിലപാട് പറഞ്ഞത്.

തനിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല എന്നതില്‍ പരിഭവമില്ലെന്നും എന്നാല്‍ കെ മുരളീധരനോട് കാട്ടിയത് നീതികേടാണെന്നുമുള്ള ശശി തരൂരിന്റെ പരസ്യ നിലപാട്, വിഷയം അവസാനിക്കുന്നില്ലെന്നതിന്റെ സൂചന കൂടിയായി മാറി.

മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കെ മുരളീധരന്‍ സീനിയര്‍ നേതാവാണെന്നും സീനിയര്‍ നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ തുറന്നടിച്ചു. പാര്‍ട്ടിയെ നന്നാക്കി മുന്നോട്ടുകൊണ്ടുപോകണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ പ്രധാന നേതാക്കളെ ഒഴിവാക്കരുതെന്ന ശശി തരൂരിന്റെ നിലപാട് കെപിസിസി നേതൃത്വത്തോടുള്ള പരോക്ഷമായ വെല്ലുവിളി കൂടിയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top