തിരുവനന്തപുരം> പാര്‍ട്ടിയില്‍ തനിക്ക് പരാതികളും അതൃപ്തിയുമുണ്ടെന്നും ഹൈക്കമാന്‍ഡ് തന്നെയും അവഗണിച്ചതായും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അക്കാര്യങ്ങള്‍ ഹൈക്കമാന്‍ന്റിനോട് പറഞ്ഞ് സ്ഥിരം പരാതിക്കാരനാവാനില്ലെന്നും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡ് തീരുമാനമെടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരും. വിഴുപ്പലക്കിയില്ലെങ്കില്‍ സ്വയം നാറും. അലക്കേണ്ട സമയത്ത് വിഴുപ്പ് അലക്കണം. വിഴുപ്പലക്കുന്നത് മാലിന്യം കളയാനെന്നും വിഴുപ്പ് അലക്കേണ്ടത് തന്നെയെന്നും കെ മുരളിധരന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..