04 December Monday

കോൺ​ഗ്രസിൽ പോര് തുടങ്ങി: പുതുപ്പള്ളിയിൽ പുതിയവോട്ടർമാരെ ആകർഷിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2023

കോഴിക്കോട്> പുതുപള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺ​ഗ്രസിൽ വീണ്ടും പോര്. തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ രം​ഗത്തെത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ പാർട്ടി സംവിധാനത്തിന് വീഴ്ച പറ്റിയെന്ന് മുരളീധരൻ തുറന്നടിച്ചു.

'പുതുപ്പള്ളിയിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചു. ഉമ്മൻചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി. നേതൃത്വം ഒരിടത്തുതന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനംകൊണ്ടാണ് മികച്ച വിജയം നേടിയത്. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ല. സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം'- മുരളീധരൻ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മുരളീധരൻ ആവർത്തിച്ചു. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനുമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top