19 April Friday

അനിൽ ആന്റണി സംഘി ലൈനിലേക്ക് പോകരുതായിരുന്നു: കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

തിരുവനന്തപുരം > അനിൽ കെ ആന്റണി സംഘി ലൈനിലേക്ക് പോകരുതായിരുന്നെന്ന്‌ കെ മുരളീധരൻ എംപി. എ കെ ആൻ്റണിയുടെ മകൻ അനിൽ കെ ആന്റണിക്ക് സംഘപരിവാർ മനസുണ്ടെന്ന് കരുതുന്നില്ല. നിലപാട് തിരുത്തണമെന്നാണ് തനിക്ക് പറയാനുള്ളത്. പ്രശ്‌നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് നേതാക്കളോടാണ് പറയേണ്ടത്. എന്തെങ്കിലും ഒരു വികാരത്തിൽ തീരുമാനമെടുക്കരുത് എന്നും മുരളീധരൻ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ അനിൽ ആന്റണി ബിജെപി നിലപാട്‌ പിന്തുണച്ച്‌ ട്വീറ്റ്‌ ചെയ്യുകയും പിന്നാലെ സ്ഥാനങ്ങൾ രാജിവച്ച സാഹചര്യത്തിലാണ്‌ മുരളീധരന്റെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top