12 July Saturday

കമ്യൂണിസം പ്രോത്സാഹിപ്പിക്കരുത്, സമസ്ത നേതാവിനെ വിമര്‍ശിച്ച് കെ എം ഷാജി

പ്രത്യേകലേഖകന്‍Updated: Tuesday Jan 11, 2022

കോഴിക്കോട്> സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ സിപിഐ എമ്മിനെ വെള്ളപൂശുകയാണെന്ന് ആക്ഷേപിച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. നമ്മുടെ ചിലയാളുകള്‍ ഇതുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മതനേതാക്കള്‍ കമ്യൂണിസം വിശദീകരിക്കേണ്ടെന്നും ഷാജി ഭീഷണി മുഴക്കി. സമസ്ത (ഇ കെ വിഭാഗം) യുവജനവിഭാഗം സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിനെയാണ് പേര് പറയാതെ ലീഗ് നേതാവ് അധിക്ഷേപിക്കുന്നത്. മലപ്പുറത്ത് എംഎസ്എഫ് പരിപാടിയിലായിരുന്നു ഷാജിയുടെ പരാമര്‍ശങ്ങള്‍.

കമ്യൂണിസം പൂര്‍ണമായും മതനിരാസമല്ലെന്നും വിശ്വാസികള്‍ സിപിഐ എമ്മിലടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൂക്കോട്ടൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് ഷാജിയെ ചൊടിപ്പിച്ചത്. ഇതിലുള്ള അസ്വസ്ഥത ഷാജിയുടെ വാക്കുകളില്‍ പ്രകടമാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് പ്രായോഗികമായ നയം, താത്വികമായി മറ്റൊരു നയം എന്നുള്ളത് ശരിയല്ല. ഈ വിധത്തിലുള്ള വിശദീകരണങ്ങള്‍ സിപിഐ എമ്മിനെ പ്രോത്സാഹിപ്പിക്കലാണെന്നും  ഷാജി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണറാലിയില്‍ കമ്യൂണിസ്റ്റ് പാര്‍ടി മതവിരുദ്ധമാണെന്ന് ഷാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഷാജിയുടെ നിലപാടിനെ പൂര്‍ണമായി  തള്ളി കമ്യൂണിസ്റ്റുകാരില്‍ വിശ്വാസികളുണ്ടെന്നാണ് പൂക്കോട്ടൂര്‍ പറഞ്ഞത് തിരിച്ചടിയായി. അതിലുള്ള പ്രകോപനമായാണ് മത നേതാക്കള്‍ കമ്യൂണിസം വിശദീകരിക്കരുതെന്ന ഷാജിയുടെ ഭീഷണി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top