26 April Friday

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: നരഹത്യാ വകുപ്പ് ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

കൊച്ചി> മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേൽ കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത്‌‌ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാ വകുപ്പ് നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി നൽകിയത്.

നരഹത്യ ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാർ ഹർജിയിലെ ആവശ്യം. ഹർജി പിന്നീട് കോടതി പരിഗണിക്കും. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിച്ചായിരുന്നു കീഴ്‌ക്കോടതി മനഃപൂർവമുള്ള നരഹത്യാ വകുപ്പ് ഒഴിവാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top