26 April Friday

കെ- ഫോണിന്‌ നബാഡിന്റെ 1061 കോടി

സ്വന്തം ലേഖകൻUpdated: Wednesday Jul 22, 2020

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്ക്‌ നബാഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌‌മെന്റ്‌ ഫണ്ടിൽനിന്ന്‌ 1061.73 കോടി രൂപയുടെ വായ്‌പ. ഇതിന്റെ അനുമതിപത്രം നബാഡ്‌ കിഫ്‌ബിക്ക് കൈമാറി. വായ്‌പയുടെ വ്യവസ്ഥകൾ ഉദ്യോഗസ്ഥർ ചർച്ചയിലൂടെ തീരുമാനിക്കാനും ധാരണയായി. കേരള ഫൈബർ ഓപ്റ്റിക്സ് നെറ്റ്‌വർക് (കെ- ഫോൺ) എന്ന ബൃഹദ് പദ്ധതി സമ്പൂർണ ഇന്റർനെറ്റ്‌ ലഭ്യതയാണ്‌ ലക്ഷ്യമിടുന്നത്‌.  സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കൽ, സാമ്പത്തികമായി പിന്നോക്കമായ 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കലും പദ്ധതിയുടെ ഭാഗമാണ്‌. 1516.76 കോടി രൂപയാണ് പദ്ധതി അടങ്കൽ.

കേരള ജല അതോറിറ്റിയുടെ കീഴിൽ വരുന്ന കുടിവെള്ള വിതരണ സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നേരത്തേയും കിഫ്ബിക്ക് നബാഡ് വായ്പ അനുവദിച്ചിരുന്നു. നിയമം അനുശാസിക്കുന്ന പരിശോധനകൾ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കിഫ്ബി കർശനമാക്കുമെന്ന്‌ സിഇഒ ഡോ. കെ എം എബ്രഹാം വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) ആണ് കെ -ഫോൺ പദ്ധതിയുടെ നത്തിപ്പിനുള്ള പ്രത്യേകോദ്ദേശ്യ സ്ഥാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top