03 July Thursday

വരും തലമുറയ്‌ക്കായി സിൽവർ ലൈൻ വേണം: ജസ്റ്റിസ് കെ ടി തോമസ്‌

പ്രത്യേക ലേഖകൻUpdated: Tuesday Jan 18, 2022

കെ–റെയിൽ ജനസമക്ഷം പരിപാടിയിൽ 
ജസ്റ്റിസ് കെ ടി തോമസ് സംസാരിക്കുന്നു


കോട്ടയം
‘ജപ്പാനിൽ ബുള്ളറ്റ്‌ ട്രെയിനിൽ യാത്രചെയ്‌തിട്ടുണ്ട്‌. ഇവിടെ സിൽവർലൈൻ വരുമ്പോൾ അതിൽ കയറാൻ വയോധികനായ ഞാനുണ്ടാകുമോയെന്ന്‌ അറിയില്ല. പക്ഷെ, വരും തലമുറയ്‌ക്ക്‌ ഇത്‌ വേണം’. കോട്ടയത്ത്‌ കെ റെയിൽ–- ജനസമക്ഷം പരിപാടിയിൽ ജസ്‌റ്റിസ്‌ കെ ടി തോമസ്‌ പറഞ്ഞു.  എന്തിനെയും എതിർക്കുന്നവരുണ്ട്‌.- അവർ ഗുണവും ദോഷവും പറയട്ടെ. ഈ പദ്ധതി കേരളത്തിന്‌ ഗണ്യമായ നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. പി കെ ജയകുമാർ  /  ഡോ. സാബു തോമസ്

ഡോ. പി കെ ജയകുമാർ / ഡോ. സാബു തോമസ്

ജപ്പാൻ, ജർമനി, ഫ്രാൻസ്‌ എന്നിവിടങ്ങളിലെല്ലാം അടിസ്ഥാന സൗകര്യ വികസനം രാജ്യ പുരോഗതിയിൽ വലിയ സംഭാവന നൽകിയെന്ന്‌ എംജി വിസി ഡോ. സാബു തോമസ്‌ പറഞ്ഞു. ചൈനയുടെ വികസനത്തിൽ ഹൈ സ്‌പീഡ്‌ റെയിൽ ആണ്‌ തുണയായതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അവയവമാറ്റം ഉൾപ്പെടെ മെഡിക്കൽരംഗത്ത്‌ സിൽവർലൈൻ വിപ്ലവമാകുമെന്ന്‌ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. പി കെ ജയകുമാർ പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും വിതരണത്തിലും പദ്ധതി ഗുണമാകുമെന്ന്‌ ഈ രംഗത്തുള്ള കോട്ടയം വൈഎംസിഎ പ്രസിഡന്റ്‌ ജോബി ജെയ്‌ക്ക്‌ ജോർജ്‌ പറഞ്ഞു. എതിർപ്പുകൾ മറികടന്ന്‌ പദ്ധതി യാഥാർഥ്യമാക്കണമെന്ന്‌ ഐഎംഎ പ്രസിഡന്റ്‌ ഡോ. ബിപിൻ പി മാത്യു ആവശ്യപ്പെട്ടു.

ഇവിടെ എതിർക്കുന്നവർ അഹമ്മദാബാദ്‌, ഡൽഹി–- വരാണസി പദ്ധതികളിൽ നിശബ്ദരാണെന്ന്‌ റെ റെയിൽ എംഡി വി അജിത്‌കുമാർ പറഞ്ഞു. മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി റോഷി അഗസ്‌റ്റിൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top