25 April Thursday

കോടതികൾ സാമൂഹ്യനീതി ഉറപ്പാക്കണം: ജസ്റ്റിസ്‌ കെ ചന്ദ്രു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പികെഎസ് സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ ജസ്റ്റിസ് കെ ചന്ദ്രുവിനെ കണ്ടപ്പോൾ. മന്ത്രി കെ രാധാകൃഷ്ണൻ സമീപം

തിരുവനന്തപുരം > സ്വന്തം ആൾക്കാരെവച്ച്‌ നീതിന്യായ സംവിധാനത്തെയും കാവിവൽക്കരിക്കുന്നതായി മദ്രാസ്‌ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ്‌ കെ ചന്ദ്രു. പികെഎസ്‌ സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന ജഡ്‌ജിമാരിൽ ഭൂരിപക്ഷവും ഉയർന്ന വിഭാഗത്തിൽനിന്നുള്ളവരാണ്‌. ഭരണഘടനയ്‌ക്ക്‌ വ്യാഖ്യാനം നൽകുന്ന കോടതികൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യനീതി ഉറപ്പാക്കേണ്ടവരാണ്‌.

സംസ്ഥാനങ്ങൾക്കെതിരെ സംഘടിതമായ ആക്രമണമാണ്‌ നടക്കുന്നത്‌. സ്വകാര്യവൽക്കരണം സംവരണവിഭാഗങ്ങളുടെ അവസരമാണ്‌ ഇല്ലാതാക്കിയത്‌. സ്വകാര്യമേഖലയിലും നിയമനങ്ങളിൽ സംവരണം നടപ്പാക്കണം. മോദിയുടെ രണ്ടു സുഹൃത്തുക്കളാണ്‌ രാജ്യം ഭരിക്കുന്നത്‌. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നുള്ള ദളിതർക്കെതിരെ സംഘടിത ആക്രമണമാണ്‌ നടക്കുന്നത്‌.  സമൂഹത്തിലെ എല്ലാ വിഭാഗവും ഒന്നിച്ചുനിന്ന്‌ മോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top