26 April Friday

"ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണറുടെ പദവിയും''; സെമിനാർ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

തിരുവനന്തപുരം > "ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണറുടെ പദവിയും'' എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ 30 ന് വെള്ളിയാഴ്‌ച 3.30 ന് തിരുവനന്തപുരം എ കെ ജി ഹാളില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ. തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്‌ത ഫെഡറല്‍ തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണസംവിധാനത്തെയും ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെയും അലങ്കോലപ്പെടുത്തുന്ന രീതിയിലുള്ള ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ഇന്ന് വലിയ വിവാദമായി പല സംസ്ഥാനങ്ങളിലും മാറിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പാവകളായി പ്രവര്‍ത്തിച്ച് അവരുടെ രാഷ്‌ട്രീയ അജണ്ടകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണങ്ങളായി പല ഗവര്‍ണര്‍മാരും മാറിയിരിക്കുന്നു.

പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലേയും ഭരണസംവിധാനങ്ങളെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് വലിയ വിഘാതം സൃഷ്‌ടിച്ചിരി ക്കുകയാണ്. കേരളത്തിലും ഇത്തരമൊരു സവിശേഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ''ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണറുടെ പദവി''യുമെന്ന സെമിനാര്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രവും ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത് ഈ ഒരു പശ്ചാത്തലത്തിലാണ്. സെമിനാറില്‍ എം വി .ഗോവിന്ദന്‍ മാസ്റ്റര്‍, കാനം രാജേന്ദ്രന്‍, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വര്‍ഗ്ഗീസ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top