19 April Friday

ബിജെപിയുടെ ദേശസ്‌നേഹം കാപട്യം: ജസ്റ്റിസ്‌ ചന്ദ്രു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022


തിരുവനന്തപുരം
സ്വാതന്ത്ര്യ  സമരത്തിലോ തുടർന്ന്‌ അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാരിലോ വിശ്വസിക്കാത്ത,  ബിജെപി  ഇപ്പോൾ  കാണിക്കുന്ന ദേശസ്‌നേഹം  കാപട്യമാണെന്ന്‌ ജസ്റ്റിസ്‌ കെ ചന്ദ്രു. കേരള സാഹിത്യ അക്കാദമി വെങ്ങാനൂർ അയ്യൻകാളി സ്‌മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസമരവും കേരള സംസ്‌കാരവും  സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ദേശീയപതാകയെ തിരിഞ്ഞുനോക്കാത്തവരാണ്‌ ഇവർ. 2002ൽ ആണ്‌ ആർഎസ്‌എസ്‌ ആസ്ഥാനമായ നാഗ്‌പുരിൽ ആദ്യമായി ദേശീയപതാക ഉയർത്തുന്നത്‌. അവർക്കിപ്പോൾ പെട്ടെന്ന്‌ ഭരണഘടനയിൽ വിശ്വാസം വന്നോയെന്നും ജസ്റ്റിസ്‌ കെ ചന്ദ്രു ചോദിച്ചു.

ബാബ്‌റി മസ്‌ജിദ്‌ തകർക്കാൻ സമ്മതിക്കില്ലെന്ന്‌ അന്നത്തെ യുപി മുഖ്യമന്ത്രി കല്യാൺ സിങ്‌ ഉറപ്പുനൽകിയിരുന്നു. എന്നിട്ടും മസ്‌ജിദ്‌ തകർത്തു. പിന്നീട്‌ സുപ്രീംകോടതി ഒരു ദിവസം രാവിലെമുതൽ വൈകിട്ടുവരെ അദ്ദേഹത്തെ കോടതിയിൽ വിളിച്ച്‌ ഇരുത്തി. വാഗ്‌ദാനലംഘനത്തിന്‌ കോടതി ഒരു മുഖ്യമന്ത്രിയെ ശിക്ഷിച്ച ഒരേയൊരു സംഭവമാണത്‌. എന്നാൽ, 25 വർഷത്തിനുശേഷം അതേ കല്യാൺ സിങ്ങിനെ  കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.

സോഷ്യലിസം, സെക്കുലറിസം എന്നിവയിൽ വിശ്വസിക്കുന്നുവെന്ന്‌ പാർടി ഭരണഘടനയിൽ എഴുതിച്ചേർക്കാത്ത പാർടികൾക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.   ബിജെപി  അധികാരത്തിൽ വരാൻ വേണ്ടി  മാത്രം പാർടി ഭരണഘടനയിൽ സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ എഴുതിച്ചേർക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top