25 April Thursday

കാർ കൊക്കയിലേക്ക്‌ മറിഞ്ഞു; ജോഷിമഠില്‍ സഹായം ചെയ്‌ത് മടങ്ങിയ മലയാളി വൈദികന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

ന്യൂഡൽഹി > ജോഷിമഠിൽ മലയാളി വൈദികൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൽ പി എബ്രഹാം പള്ളിത്താഴത്ത് (31) ആണ് മരിച്ചത്. ജോഷിമഠിലെ ദുരിതബാധിത മേഖലകളിൽ ഭക്ഷണവും മറ്റും എത്തിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

വ്യാഴാഴ്‌ച വൈകിട്ട് നാലോടെയാണ് അപകടം. കാര്‍ മഞ്ഞില്‍ തെന്നി 500 അടി താഴേക്കു പതിക്കുകയായിരുന്നു. രാത്രി 10മണിയോടെ തിരച്ചിൽ സംഘം മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്‌ച രാവിലെ ജോഷിമഠിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഋഷികേശിലെ ആശുപത്രിയിൽ എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top