20 April Saturday

ജഡ്‌ജിനെന്ന പേരില്‍ കൈക്കൂലി: ഹൈക്കോടതി അഭിഭാഷക അസോ. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

കൊച്ചി> അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതി  അഭിഭാഷക അസോസിയഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ. സി എം നാസര്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

കേസില്‍ അനുകൂല വിധിയ്ക്കുവേണ്ടി ജഡ്‌ജിനു നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ പണം വാങ്ങിയെന്ന ആരോപണം നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പിക്കുന്നതാണ്. ഹൈക്കോടതി ഫുള്‍ കോര്‍ട്ടാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നും ആരോപണം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന് എതിരെയാണെന്നുള്ളതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഒട്ടേറെ മഹാരഥന്‍മാര്‍ നയിച്ചിട്ടുള്ള അഭിഭാഷക അസോസിയേഷന്റെ സാരഥി സംശയങ്ങള്‍ക്ക് അതീതനായിരിക്കണം. ഇത്ര ഗുരുതര ആരോപണത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ആരോപണവിധേയന്‍ തല്‍സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അഡ്വ. സി എം നാസര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top