12 July Saturday

പിണറായി സര്‍ക്കാര്‍ ചരിത്രം ആവര്‍ത്തിക്കുന്നു: ജോസ് കെ മാണി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

വെള്ളൂര്‍> നേട്ടങ്ങളുടെ ചരിത്രം പിണറായി വിജയന്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണെന്ന് ജോസ് കെ മാണി എംപി. ഒരിക്കല്‍ തുടര്‍ഭരണ നേട്ടത്തിലൂടെ ചരിത്രമെഴുതി. ഇപ്പോള്‍ കെപിപിഎല്ലിലൂടെയും. എന്നെന്നേക്കുമായി അവസാനിച്ചു എന്നു കരുതിയ സ്ഥാപനമാണ് ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്. കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

  എംപി എന്ന നിലയില്‍ ഏറ്റവുമധികം ഇടപെട്ട വിഷയങ്ങളില്‍ ഒന്നായിരുന്നു എച്ച്എന്‍എല്‍. ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന് കീഴിലുള്ള മറ്റു സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചപ്പോള്‍ എച്ച്എന്‍എല്ലിനെ മാത്രം കൈയ്യൊഴിഞ്ഞു.   കെപിപിഎല്‍ യാഥാര്‍ഥ്യമാക്കിയ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഏറെ അഭിനന്ദനമര്‍ഹിക്കുന്നെന്നും ജോസ് കെ മാണി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top