27 April Saturday

VIDEO - ഡ്രൈവിങ്ങിനിടെ എഴുന്നേറ്റുനിന്ന്‌ ഡാൻസ്‌ കളിച്ച്‌ ജോമോൻ; വീഡിയോ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കൊച്ചി > വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്‌റ്റ്‌ ബസ്‌ ഡ്രൈവർ ജോമോന്റെ അപകടകരമായ ഡ്രൈവിങ്‌ ദൃശ്യങ്ങൾ പുറത്ത്‌. ബസ്‌ ഓടിക്കുന്നതിനിടെ ഡ്രൈവിങ്‌ സീറ്റിൽ എഴുന്നേറ്റുനിന്നും, സൈഡിലെ വാതിലിൽ ഇരുന്നും ഡാൻസ്‌ കളിക്കുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. മറ്റൊരു വിദ്യാർഥി സംഘത്തിനൊപ്പം ടൂർ പോകുമ്പോഴുള്ള ദൃശ്യങ്ങളാണിത്‌. വലിയ റോഡിൽ മഴയത്ത്‌ വണ്ടിയോടിക്കുമ്പോഴായിരുന്നു ഈ അഭ്യാസം. കൂടെയുണ്ടായിരുന്നയാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണിത്‌. അപകടത്തിന്‌ കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന്‌ ബസിലുണ്ടായിരുന്നവർ ഉൾപ്പെടെ പറഞ്ഞിരുന്നു.

ഡ്രൈവർ ജോമോൻ മറ്റ്‌ കേസുകളിലും പ്രതിയാണെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സജീവ കോൺഗ്രസ്‌ പ്രവർത്തകനായ ജോമോനെതിരെ കൂത്താട്ടുകുളം പൊലീസ്‌ സ്റ്റേഷനിൽ ഡിവൈഎഫ്ഐ ഇലഞ്ഞി ഓഫീസ് ആക്രമിച്ചതുൾപ്പെടെ രണ്ട്‌ കേസുണ്ട്‌. വടക്കഞ്ചേരി അപകടത്തിൽ ജോമോനെതിരെ നരഹത്യയ്‌ക്ക്‌ കേസെടുത്തിട്ടുണ്ട്‌. അറസ്റ്റ് അന്വേഷകസംഘം രേഖപ്പെടുത്തി. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ അശോക് പറഞ്ഞു.

വെള്ളി വൈകീട്ട് കോടതിയിൽ ഹാജരാക്കും. അപകടശേഷം മുങ്ങിയ ജോമോനെ കൊല്ലം ചവറയിൽനിന്ന് വ്യാഴാഴ്‌ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. അപകടത്തിനുശേഷം മുങ്ങിയ ഡ്രൈവർ കാറിൽ തിരുവനന്തപുരത്തേക്ക്‌ കടക്കാനായിരുന്നു പദ്ധതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top