കൊച്ചി> തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ മാധ്യമ വിഭാഗമായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ സിനിമ ആൻഡ് ടെലിവിഷൻ ഡിപ്പാർട്മെന്റ് അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സിനിമാ നിരൂപകനുമായിരുന്ന ജോൺ പോളിനോടുള്ള ആദര സൂചകമായി മികച്ച തിരക്കഥയ്ക്ക് ഏർപ്പെടുത്തിയ 'ജോൺ പോൾ മെമ്മോറിയൽ അവാർഡ്' പ്രഖ്യാപിച്ചു.
വിനോദ് സുകുമാരന്റെ 'ഗഗനം' എന്ന തിരക്കഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കുഞ്ഞില മസിലമാണിയുടെ 'എസ്‌കേപ്പ് വെലോസിറ്റി', അൻഷാദ് യൂസഫിന്റെ 'സ്റ്റാർചൈൽഡ്' എന്ന തിരക്കഥകൾക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
13ന് തേവര കോളേജിൽ വെച്ച് നടക്കുന്ന ഫെറ്റെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘടന വേദിയിൽ അവാർഡ് സമ്മാനിക്കും. ഡോ. ബിജു കുമാർ, ദാമോദരൻ, ഷെറി, വിധു വിൻസെന്റ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..