28 March Thursday

തൊഴിലുറപ്പ് പദ്ധതിയിൽ 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രസർക്കാർ; കേരളത്തിന് മാത്രം 137 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ന്യൂഡൽഹി > മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ കംപോണന്റ് ഇനത്തിൽ  6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രസർക്കാർ. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്  രേഖാമൂലം നൽകിയ മറുപടിയിലാണ് ഗ്രാമവികസന മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കുന്നത്. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് അടക്കം 14 സംസ്ഥാനങ്ങളിൽ മെറ്റീരിയൽ കംപോണന്റ് ഇനത്തിൽ കുടിശ്ശികൾ ഒന്നും തന്നെ ഇല്ലാതെ പൂർണമായും കൊടുത്തു തീർത്തിട്ടുണ്ട്. എന്നിട്ടും 03.02.2023 തീയതി വരെ രാജ്യത്ത് 6,157 കോടി രൂപയുടെ കുടിശ്ശികയുള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതിൽ കേരളത്തിന് മാത്രം 137 കോടി രൂപയുടെ കുടിശ്ശികയുണ്ട്.  കേന്ദ്രസർക്കാരിന്റെ 2022-23 റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം 89,400 കോടി രൂപ വകയിരുത്തിയിരുന്ന സ്ഥാനത്ത് ഇക്കൊല്ലത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റിൽ വെറും 60,000 കോടി രൂപ മാത്രമാണ്  മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി ഗവൺമെൻറ് വകയിരുത്തിയത്.  ഇത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ഒരു ബൃഹദ് പദ്ധതിയോടുള്ള  ഗവൺമെന്റിന്റെ അവഗണന വെളിവാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top