09 December Saturday

ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ സ്‌ത്രീ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
കാവനാട് > വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. ഇരവിപുരം പുത്തന്‍നട നഗര്‍ നിളാ ഭവനില്‍ ഷീജാ മൈക്കിളി (55)നെയാണ് ഡല്‍ഹിയില്‍നിന്ന് ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ അഭിലാല്‍രാജു ഒളിവിലാണ്. ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽനിന്നാണ് പ്രതികൾ പണംതട്ടിയത്.  

ഏഴര ലക്ഷം രൂപയാണ് ഓരോരുത്തരില്‍നിന്നും ഇവര്‍ ഈടാക്കിയത്. പറഞ്ഞ സമയത്തിനുള്ളില്‍ വിസ ലഭിക്കാതായതോടെ ശക്തികുളങ്ങര സ്വദേശികളായ യുവാക്കള്‍ പൊലീസിൽ പരാതി നൽകി. 
 
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.  ശക്തികുളങ്ങര, ചവറ, ഇരവിപുരം, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്. ശക്തികുളങ്ങര എസ്ഐമാരായ ഐ വി ആശ, ഹാരിസ്, എസ്‍സിപിഒമാരായ ജയകുമാരി, സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top