24 April Wednesday

ജിഷ്‌ണുരാജിനെ വെള്ളത്തിൽമുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‌‌ഡിപിഐ നേതാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

ജിഷ്‌‌ണുരാജ്

ബാലുശേരി> ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‌‌ഡിപിഐ നേതാവ് പിടിയിൽ. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സഫീർ ജിഷ്‌ണു‌ രാജിനെ തോട്ടിൽ മുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഒരാഴ്‌ചയിലധികമായി സഫീർ ഒളിവിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ജിഷ്‌ണു‌‌വിനെ വെള്ളത്തിൽ മുക്കിക്കൊല്ലാർ ശ്രമിച്ച കേസിൽ റിമാൻഡിലുള്ള ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരുൾപ്പെടെ ഒമ്പതുപേരാണ് റിമാൻഡിലുള്ളത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെയുള്ളത്.
 
പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുൽഫി, കുരുടമ്പത്ത് സുബൈർ, മുഹമ്മദ് സാലി, കുനിയിൽ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ്, നജാഫ് ഫാരിസ് എന്നിവരാണ് റിമാൻഡിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top