19 December Friday

എടക്കരയില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

എടക്കര> ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. എടക്കര പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് എന്നിവരാണ് മരിച്ചത്.

 രണ്ട് പേരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. കര്‍ണ്ണാടക രജിസ്‌ടേഷനിലുള്ള പിക്കപ്പ് ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top