തിരുവനന്തപുരം
വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിലുറച്ചുനിൽക്കാൻ തീരുമാനിച്ച് ജനതാദൾ എസ് കേരള ഘടകം. ജെഡിഎസ് അഖിലേന്ത്യാ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡയെ കണ്ട് കേരളത്തിലെ നേതാക്കൾ തീരുമാനം അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ, മന്ത്രി കെ കൃഷ്‌ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ബംഗളൂരുവിലെത്തിയാണ് തീരുമാനം അറിയിച്ചത്.
കേരളത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിക്കാൻ അഖിലേന്ത്യാ പ്രസിഡന്റ് അനുവാദം നൽകിയതായി മാത്യു ടി തോമസ് പറഞ്ഞു. ബിജെപി വിരുദ്ധ, കോൺഗ്രസ് ഇതര രാഷ്‌ട്രീയം തുടരാനുള്ള ദേശീയ പ്ലീനത്തിന്റെ തീരുമാനത്തിൽ കേരള ഘടകം ഉറച്ചുനിൽക്കും.
മറിച്ചൊരു തീരുമാനം എടുത്തിട്ടില്ലാത്തതിനാൽ കേരളത്തിൽ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും മാത്യു ടി തോമസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..