29 March Friday

ജപ്പാൻ നാവിക കപ്പൽ 
ദക്ഷിണ നാവികാസ്ഥാനത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023


കൊച്ചി
ജപ്പാൻ നാവികസേനയായ മാരിടൈം സെൽഫ്‌ ഡിഫൻസ്‌ ഫോഴ്‌സിന്റെ കപ്പൽ ‘സുസുട്‌സുകി’ ദക്ഷിണ നാവികാസ്ഥാനം സന്ദർശിച്ചു. വ്യാഴാഴ്‌ച ദക്ഷിണ നാവികാസ്ഥാനത്തെത്തിയ കപ്പലിന്‌ നേവി ബാൻഡിന്റെ അകമ്പടിയോടെ സ്വീകരണമൊരുക്കി. ജപ്പാൻ മാരിടൈം സെൽഫ്‌ ഡിഫൻസ്‌ അംഗങ്ങൾ നാവികാസ്ഥാനത്തെ വിവിധ പരിശീലനകേന്ദ്രങ്ങൾ സന്ദർശിച്ചു.

ഇരു നാവികസേനകളുടെയും ഉഭയകക്ഷിബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ കപ്പൽ കൊച്ചിയിലെത്തിയത്‌. ഗൾഫ്‌ ഓഫ്‌ ഏദനിൽ ആന്റി പൈറസി ഓപ്പറേഷൻ പൂർത്തിയാക്കിയശേഷം ജപ്പാനിലേക്ക്‌ മടങ്ങുകയായിരുന്നു കപ്പൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top