17 December Wednesday

ജില്ലാ ജയിലിന് ഭക്ഷ്യസുരക്ഷാമികവിന്റെ സർട്ടിഫിക്കറ്റ്; സർട്ടിഫിക്കറ്റ്‌ നേടുന്ന സംസ്ഥാനത്തെ ആദ്യ ജയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

"ഈറ്റ് റൈറ്റ് ക്യാമ്പസ്’ സർട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമീഷണർ ജോൺ വിജയകുമാർ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിന് കൈമാറുന്നു

കൊച്ചി
ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ മികവിനുള്ള "ഈറ്റ് റൈറ്റ് കാമ്പസ്’ സർട്ടിഫിക്കറ്റ് എറണാകുളം ജില്ലാ ജയിലിന് ലഭിച്ചു.
ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്‌റ്റന്റ്‌ കമീഷണർ ജോൺ വിജയകുമാർ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിന് സർട്ടിഫിക്കറ്റ്‌ കൈമാറി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജയിലിന് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും ഭക്ഷ്യനിർമാണ യൂണിറ്റ് ചാർജ് ഓഫീസറുമായ ഏലിയാസ് വർഗീസ്, ജില്ലാ ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ ആദർശ് വിജയ്, ജയിൽ വെൽഫെയർ ഓഫീസർ ഒ ജെ തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് വി ആശിഷ്, ഭക്ഷ്യസുരക്ഷാവിഭാഗം തൃക്കാക്കര ഓഫീസർ ചൈത്ര ഭാരതി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top