24 April Wednesday

ഗഗൻയാൻ : പാരച്യൂട്ട്‌ 
പരീക്ഷണം വിജയകരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022


തിരുവനന്തപുരം   
മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ‘ഗഗൻയാനി’ന്റെ ഭാഗമായി സങ്കീർണ പാരച്യൂട്ട്‌ പരീക്ഷണം നടത്തി ഐഎസ്‌ആർഒ. ബഹിരാകാശത്തുനിന്ന്‌ മടങ്ങിയെത്തുന്ന ഗഗനചാരികളെ സുരക്ഷിതമായി ഭൂമിയിലിറക്കാനുള്ള പരീക്ഷണം വിജയകരം. അന്തരീക്ഷത്തിലേക്ക്‌ കടന്ന്‌ അതിവേഗം താഴേക്ക്‌വരുന്ന ക്രൂമോഡ്യൂളിനെ പാരച്യൂട്ട്‌ ഉപയോഗിച്ച്‌ നിയന്ത്രിച്ച്‌ ഇറക്കുന്ന പ്രക്രിയയാണിത്‌. ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്‌ ടെസ്റ്റ് (ഐഎംഎടി) പരീക്ഷണം തിരുവനന്തപുരം വിഎസ്‌എസ്‌സി നേതൃത്വത്തിൽ യുപിയിലെ  ഝാൻസിയിലാണ്‌ നടന്നത്‌. ചെറുതും വലുതുമായ 10 പാരച്യൂട്ടുകളെ നിശ്‌ചിത സമയങ്ങളിൽ വിന്യസിപ്പിച്ച്‌ പേടകത്തെ അപകടമില്ലാതെ നിശ്‌ചിത സ്ഥലത്തിറക്കാനുള്ള സാങ്കേതിക സംവിധാനമാണിത്‌. ഡമ്മി പേടകത്തെ വ്യോമസേനാ വിമാനം ഉയരത്തിലിറക്കിവിട്ട ശേഷമായിരുന്നു പരീക്ഷണം. 2024ൽ മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കാനുള്ള പദ്ധതിയാണ്‌ ഗഗൻയാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top