20 April Saturday

VIDEO: എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡ്‌ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചുള്ളത്; വ്യാജപ്രചാരണത്തിന് കളക്ടറുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കൊച്ചി> കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികള്‍ക്കായി എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. വ്യാജ പ്രചാര
ണങ്ങള്‍ക്കെതിരെയായിരുന്നു കളക്ടറുടെ ദൃശ്യങ്ങള്‍ സഹിതമുള്ള മറുപടി

 രാജ്യാന്തര മെഡിക്കല്‍ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ട്.കൊറോണ കെയര്‍ കേന്ദ്രമായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സവിശേഷ ശ്രദ്ധയാണ് ജില്ലാ ഭരണകൂടം നല്‍കുന്നത്.

ഐസലേഷനില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഓരോ രോഗിയെയും ബാത് റൂം അറ്റാച്ച്ഡ് ആയ പ്രത്യേക മുറിയിലാണ് താമസിപ്പിക്കുന്നത്. ഇവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള വെറ്റ് വൈപ്പ്‌സ്, ടിഷ്യൂ പേപ്പറുകള്‍ തുടങ്ങിയവ കൃത്യമായി നല്‍കുന്നു. വിദേശികളായ രോഗികള്‍ക്ക് അവര്‍ക്കിഷ്ടമായ ഭക്ഷണക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, ജ്യൂസ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആശുപത്രി മുറികള്‍ ദിവസവും 6 തവണ വൃത്തിയാക്കുന്നു. നല്ല വെന്റിലേഷനും സൂര്യപ്രകാശവുമുള്ള മുറികളാണ് കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ടതെന്ന മാനദണ്ഡവും പാലിക്കുന്നുണ്ട്.24 മണിക്കൂറും ചികിത്സയും ശുശ്രൂഷയും ഉറപ്പാക്കി 4 മണിക്കൂര്‍ ഷിഫ്റ്റില്‍ 6 മെഡിക്കല്‍ ടീമുകളാണ് പ്രതിദിനം രോഗികളെ പരിചരിക്കുന്നത്.

രോഗികള്‍ക്ക് കൃത്യമായി കൗണ്‍സലിംഗും നല്‍കുന്നുണ്ട്.ഇതെല്ലാം പൂര്‍ണമായും സൗജന്യമാണെന്നും കളക്ടര്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top