26 April Friday

പൊലീസ് തലപ്പത്ത് മാറ്റം; മായ വിശ്വനാഥ് പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

തിരുവനന്തപുരം > ഐപിഎസ് തലപ്പത്ത് മാറ്റം. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട്  എസ്‌പി മായ വിശ്വനാഥാകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആനന്ദിനെ പാലക്കാട് എസ്‌പിയായി നിയമിച്ചു.

പദം സിംഗിനാണ് വയനാടിന്റെ ചുമതല. പദം സിം​ഗിന് പകരം ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതല പി നിധിൻ രാജിന് നൽകി. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നും ക്രൈംബ്രാഞ്ച് എസ്‌പിയായി മാറ്റി നിയമിച്ചു. വിജിലൻസ് എസ്പി ബിജോയിയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിലേക്ക് മാറ്റി.

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദർശനനെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. 12 എഎസ്‌പിമാരെയും 25 ഡിവൈഎസ്‌പിമാരെയും മാറ്റി നിയമിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top