27 April Saturday

അന്താരാഷ്ട്ര മയക്കുമരുന്ന്‌ കടത്ത്‌: ഘാന സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

മയക്കുമരുന്നു കേസിൽ പിടിയിലായ ക്രിസ്റ്റ്യൻ ഉഡോ

കരുനാഗപ്പള്ളി > അന്താരാഷ്ട്ര ബന്ധമുള്ള ഘാന സ്വദേശിയെ 55 ഗ്രാം മയക്കുമരുന്നുമായി  ബാംഗ്ലൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കേരളമടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മെത്താഫിറ്റാമിൻ , ഹെറോയിൻ എന്നിവയടക്കമുള്ള മയക്കുമരുന്നുകൾ മൊത്തമായി വിതരണം ചെയ്യുന്ന അന്താരാഷ്ട്ര മയക്കുമരുന്ന്‌ മാഫിയയുടെ മുഖ്യകണ്ണിയായ ക്രിസ്റ്റ്യൻ ഉഡോ(28) ആണ്‌ പിടിയിലായത്‌. കരുന്നാഗപ്പള്ളി പൊലീസാണ്‌ പിടിച്ചത്‌.

മൂന്നാഴ്ച മുൻപ് കൊല്ലം സ്വദേശി അജിതിനെ  52 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു . തുടർന്നുള്ള  അന്വേഷണത്തിൽ കഴിഞ്ഞ 17 ന് പാലക്കാട് സ്വദേശിയായ അൻവർ പിടിയിലായി. അൻവറിനെ ചോദ്യം ചെയ്തപ്പോഴാണ്‌ ഘാനയിൽ ബാബജോൺ എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് ക്രിസ്റ്റ്യൻ ഉഡോയെന്ന് മനസിലായത്‌. ബാംഗ്ലൂരിൽ സർജാപുരയിൽനിന്ന്‌  സാഹസികമായാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. 

നേരത്തെയും മയക്കുമരുന്ന് , സൈബർചീറ്റിംഗ് കേസ്സുകളിൽ പ്രതിയായിട്ടുള്ള ക്രിസ്റ്റ്യൻ ഉഡോ സ്റ്റുഡൻ്റ്സ് വിസയിലാണ് ഇന്ത്യയിൽ തങ്ങുന്നത്. ഒരു മാസം ഇയാൾ കേരളത്തിലേക്ക് കുറഞ്ഞത് 50 ലക്ഷം രൂപയുടെ മാരക മയക്കുമരുന്നായ എം ഡി എം എ കച്ചവടം നടത്തുന്നതായി മനസ്സിലാക്കിയതായി പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി ടി നാരായണന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ് കുമാറാണ് പോലീസ് സംഘത്തിന്റെ ബാംഗ്ലൂരിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് . കരുനാഗപ്പള്ളി എസ്എച്ച്ഒ   ജി ഗോപകുമാർ, എസ് ഐ മാരായ അലോഷ്യസ് അലക്സാണ്ടർ , ജിമ്മി ജോസ് , ശരത്ചന്ദ്രൻ , എ എസ്ഐമാരായ ഷാജിമോൻ നന്ദകുമാർ, എസ് സി പി ഒ മാരായ രാജീവ് , സാജൻ എന്നിവരടങ്ങിയ സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top