27 April Saturday
പ്രദർശനകേന്ദ്രത്തിനും കല്ലിട്ടു

ആ​ഗോള കൺവൻഷൻ സെന്റർ 
18 മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

കൊച്ചി> പ്രദർശനം, കോൺഫറൻസ്, സമ്മേളന കേ‌ന്ദ്രം എന്നിവയ്ക്കുള്ള സ്ഥിരംവേദിയായി കാക്കനാട്ട്‌ ആ​ഗോളനിലവാരത്തിൽ ഉയരുന്ന കൺവൻഷൻ സെന്ററിനും പ്രദർശനകേന്ദ്രത്തിനും കല്ലിട്ടു. വ്യാഴം വൈകിട്ട് വ്യവസായമന്ത്രി പി രാജീവാണ്‌ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്‌ ഊർജം പകരുന്ന പദ്ധതിക്ക്‌ കല്ലിട്ടത്‌. പദ്ധതി 2023 നവംബർ ഒന്നിന്‌ യാഥാർഥ്യമാക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു.

കിൻഫ്രയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് എക്സ്പ്രസ്‌വേയിൽ ഇൻഫോപാർക്ക്‌ സൗത്ത് ഗേറ്റിനുസമീപമാണ്‌ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവൻഷൻ സെന്റർ (ഐഇസിസി) നിർമിക്കുന്നത്‌. 10 ഏക്കറിൽ 90 കോടി രൂപ ചെലവിലാണ്‌ പദ്ധതി. എക്‌സിബിഷൻ സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾ 10 ദിവസത്തിനകം ആരംഭിക്കാനാണ് കിൻഫ്ര ലക്ഷ്യമിടുന്നത്.സംസ്ഥാനത്തിന്റെ വ്യവസായ, കാർഷിക, സാമ്പത്തിക മേഖലകൾക്ക് പ്രദർശനകേന്ദ്രത്തിന്റെ വരവ് നേട്ടമാകുമെന്നാണ് പ്രതീക്ഷ. കാർഷിക, വ്യവസായ, വാണിജ്യ മേഖലകളിൽ പുത്തൻ ആശയങ്ങൾക്കും കൂട്ടായ്മകൾക്കും വേദിയാകുന്നതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിൽ പുത്തൻ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

പ്രദർശന ഹാൾ, കൺവൻഷൻ സെന്റർ, ഡൈനിങ്‌ ഹാൾ, കഫെറ്റീരിയ, യൂട്ടിലിറ്റി ഏരിയ തുടങ്ങിയ സംവിധാനങ്ങൾ കൺവൻഷൻ സെന്ററിൽ ഉണ്ടാകും. വ്യാപാരമേളകൾക്കും പ്രദർശനങ്ങൾക്കും സ്ഥിരംവേദി ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമേഖലയിൽ നിർമിക്കുന്ന ആദ്യ അന്താരാഷ്ട്രവ്യാപാരമേളകൾക്കും പ്രദർശനങ്ങൾക്കും സ്ഥിരംവേദി ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമേഖലയിൽ നിർമിക്കുന്ന ആദ്യ അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവൻഷൻ സെന്ററാണിത് എക്‌സിബിഷൻ കം കൺവൻഷൻ സെന്ററാണിത്.

താൽക്കാലിക വേദികൾ കണ്ടെത്തിയാണ് നിലവിൽ പ്രദർശനങ്ങൾ നടത്തുന്നത്. 60,000 ചതുരശ്ര അടി വിസ്തൃതിയിൽ പ്രദർശനഹാൾ, 662 പേർക്ക് ഇരിക്കാവുന്ന കൺവൻഷൻ സെന്റർ, 300 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല, കഫെറ്റീരിയ, 194.1 ചതുരശ്ര അടിയിലെ യൂട്ടിലിറ്റി ഏരിയ എന്നിവയാണ് സവിശേഷതകൾ. സീപോർട്ട്–-എയർപോർട്ട് റോഡിൽനിന്ന്‌ രണ്ടു കിലോമീറ്റർ ദൂരവും ഇൻഫോപാർക്ക് എക്സ്പ്രസ്‌വേ, രണ്ടാംഘട്ടത്തിലെ നിയുക്ത മെട്രോ സ്റ്റേഷൻ എന്നിവയുടെ സാമീപ്യവും പദ്ധതിയുടെ മാറ്റുകൂട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top