26 April Friday

ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേയ്ക്ക്; 3.30 വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

കൊച്ചി>  അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ മൃതദേഹം സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടുപോയി. രാവിലെ 11 മണിവരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം കൊണ്ടുപോകുന്നത്.

കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.  ഇരിങ്ങാലക്കുട ടൗണ്‍ഹാളിലേക്കാണ് ആദ്യംകൊണ്ടുപോകുന്നത്. ശേഷം അദ്ദേഹത്തിന്റെ വീടായ 'പാര്‍പ്പിട'ത്തിലെത്തിക്കും.

ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഇവിടെ നടന്റെ കുടുംബ കല്ലറ ഉണ്ട്. പ്രദേശത്ത് മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം ആകും ഇന്നസെന്റിന്റെ സംസ്‌കാരവും നടക്കുക.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top