26 April Friday

കേരളത്തിൽ കലാപത്തിന് യുഡിഎഫ് – ആർഎസ്എസ്​ ആസൂത്രിത നീക്കം: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

കണ്ണൂർ > കേരളത്തെ കലാപഭൂമിയാക്കാൻ യുഡിഎഫ് കക്ഷികളും ആർഎസ്എസും ചേർന്ന് ആസൂത്രിത നീക്കം നടത്തുകയാണെന്ന് ഐഎൻഎൽ സംസ്​ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. ഒരു ഭാഗത്ത് ഇടതുസർക്കാരിനെതിരെ മതവികാരം ഉണർത്തി, പള്ളികൾ കേന്ദ്രീകരിച്ച് സംഘർഷമുണ്ടാക്കാൻ മുസ്​ലിം ലീഗ് ശ്രമിക്കുമ്പോൾ സംസ്​ഥാനത്തിന്റെ പല ഭാഗങ്ങളിലും ആർഎസ്എസും മറ്റു തീവ്രവാദ സംഘടനകളും അരുംകൊലകളിലൂടെ പ്രക്ഷുബ്‌ധാവസ്​ഥ സൃഷ്​ടിക്കാനാണ് മെനക്കെട്ടിറങ്ങിയിരിക്കുന്നത്.

തലശ്ശേരിയിലും ഇരിട്ടിയിലും കണ്ണൂർ ജില്ലയുടെ മറ്റു പല ഭാഗങ്ങളിലും അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി അന്തരീക്ഷം വർഗീയമയമാക്കാൻ ആർഎസ്എസ്​ നടത്തുന്ന നീക്കങ്ങൾക്ക്   പിന്നിൽ  കെപിസിസി പ്രസിഡൻറ് കെ സുധാകരെൻറ ആശീർവാദമുണ്ടെന്നതിൽ സംശയമില്ല. കേരളം ചോരക്കളമായി കാണാനാണ് കോൺഗ്രസും മുസ്​ലിം ലീഗും അവർക്ക് പിന്നിൽ അണിനിരന്ന ആത്യന്തിക ശക്തികളും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് രൂപം കൊണ്ട ഇടതുവിരുദ്ധ മഴവിൽ സഖ്യത്തിെൻറ നേതൃത്വം കൊലക്കത്തിയുമായി  ചാവേറുകളെ ഇറക്കിയതാണ് ഇപ്പോഴത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സംഘർഷഭരിതമായ സ്​ഥിതിവിശേഷത്തിനും കാരണം.

രണമികവിെൻറ കാര്യത്തിൽ ഒന്നാം സ്​ഥാനത്തുനിൽക്കുന്ന കേരളത്തിെൻറ മുന്നേറ്റം തടയുന്നതിന് ഏത് മാർഗവും സ്വീകരിക്കാൻ മടിക്കാത്ത കേന്ദ്രസർക്കാരിെൻറ പൂർണ കൃപാശിസ്സുക്ളോടെയാണ് സംഘ്പരിവാറും യു.ഡി.എഫും ഒരുമിച്ച് തെരുവിലിറങ്ങിയിരിക്കുന്നതെന്നും  രണ്ടാം വിമോചന സമരമാണ് ഇവരുടെ സ്വപ്‌നമെന്നും കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top