19 April Friday

കെഎ​ൻഎ ഖാ​ദ​റി​ന്റെ ആ​ർഎ​സ്എ​സ് ബന്ധം; മു​സ്‍‌ലിം ലീ​ഗ് നി​ലപാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്ന് ഐഎ​ൻഎ​ൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

കോഴിക്കോട്> മു​സ്‍ലിം വം​ശ​ഹ​ത്യ​ക്കാ​യി മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന ക​ടു​ത്ത ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​രാ​യ ആർ‌എസ്എ​സി​ന്റെ വേ​ദി പ​ങ്കി​ടു​ക​യും ആ​ദ​ര​വ് ഏ​റ്റു​വാങ്ങു​ക​യും ചെ​യ്‌ത മു​ൻ എംഎ​ൽഎ കെഎ​ൻഎ ഖാ​ദ​റി​ന്റെ ന​ട​പ​ടി​യെ​ക്കു​റി​ച്ച് മു​സ്‍ലിം ലീ​ഗ് നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഐ​എ​ൻഎ​ൽ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


കേസരി പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിൽനിന്ന് പൊന്നാട സ്വീകരിച്ചുവെന്ന് മാത്രമല്ല ഖാദർ ഹിന്ദുത്വ ആശയഗതികളെ ന്യായീകരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുമുണ്ടായി. മുസ്‌ലിംകളുടെ കാവൽക്കാരായി സ്വയം ചമയുന്ന മുസ്‌ലിം ലീഗിന് ഇത്തരക്കാരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത്. അ​ത​ല്ല, കോ.​ലീ.​ബി സ​ഖ്യം സു​ദൃ​ഢ​മാ​ക്കാ​ൻ ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്റെ അ​നു​മ​തി​യോ​ടെ​യു​ള്ള പാ​ലം പ​ണി​യ​ലാ​ണോ​യെ​ന്നും വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്‌താ​വ​ന​യി​ൽ പ​റ​ഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top