20 April Saturday

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മു​നീ​റിന്റെ അ​ധി​ക്ഷേ​പം ത​രം താ​ഴ്ന്ന​ത്: ഐ എ​ൻ എ​ൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

കോ​ഴി​ക്കോ​ട് > ലിം​ഗ സ​മ​ത്വ​ത്തെ കു​റി​ച്ച് പ​ര​മാ​മ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ൽ മു​സ്​​ലിം ലീ​ഗ് നേ​താ​വ് എം.​കെ മു​നീ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തി​യ അ​ധി​ക്ഷേ​പം മാ​ന്യ​ത തൊ​ട്ടു​തീ​ണ്ടാ​ത്ത​തും ത​രം താ​ഴ്ന്ന​തു​മാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​സ​മൂ​ഹം ച​ർ​ച്ച ചെ​യ്യു​ന്ന ഒ​രു വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്നി​ട​ത്ത് മു​ഖ്യ​മ​ന്ത്രി​യെ​യും കു​ടും​ബ​ത്തെ​യും വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​വ​ന്ന്  അ​മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ വ​ങ്ക​ത്ത​വും അ​പ​ക്വ​ത​യു​മാ​ണ്. പി​ണ​റാ​യി വി​ജ​യ​ന് സാ​രി​യും ബ്ലൗ​സു​മി​ട്ടാ​ൽ എ​ന്താ​ണ് കു​ഴ​പ്പം എ​ന്ന് ചോ​ദി​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നു​ള്ള മു​നീ​റിെ​ൻ​റ ബു​ദ്ധി​പ​ര​മാ​യ വ​ള​ർ​ച്ച​യി​ല്ലാ​യ്മ ലീ​ഗ് നേ​തൃ​ത്വ​മാ​ണ് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​ത്.

ജെ​ൻ​ഡ​ൽ ന്യൂ​ട്രാ​ലി​റ്റി​യും ലിം​ഗ സ​മ​ത്വ​വു​മൊ​ക്കെ ആ​ഴ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളാ​ണ്. അ​തി​ന്് ശ്ര​മി​ക്കാ​തെ ഏ​ത​വ​സ​രം കി​ട്ടു​മ്പോ​ഴും വ്യ​ക്തി​ക​ളി​ൽ ഈ​ന്നി സം​സാ​രി​ക്കാ​നും അ​തു​വ​ഴി വ്യ​ക്തി​വി​രോ​ധം ഛർ​ദി​ച്ചു​തീ​ർ​ക്കാ​നും തു​നി​യു​ന്ന​ത് ദു​ഷി​ച്ച മാ​ന​സി​കാ​വ​സ്​​ഥ​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top