19 April Friday

സ​മ​സ്ത​യെ പി​ള​ർ​ത്താ​നു​ള്ള ലീ​ഗ് ശ്ര​മം വി​ജ​യി​ക്കി​ല്ല: ഐ എ​ൻ എ​ൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021


കോ​ഴി​ക്കോ​ട്>  സു​ന്നി​ക​ളു​ടെ ആ​ധി​കാ​രി​ക സം​ഘ​ട​ന​യാ​യ ‘സ​മ​സ്ത’​യെ പി​ള​ർ​ത്താ​നും അ​തു​വ​ഴി പ്ര​ഡി​ഡ​ണ്ട് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ നി​ഷ്പ​ക്ഷ​വും മ​തേ​ത​ര​വു​മാ​യ നി​ല​പാ​ട് ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്റെ ആ​സൂ​ത്രി​ത നീ​ക്കം വി​ജ​യി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്ന് ഐഎ​ൻഎ​ൽ സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കു​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലീ​ഗു​കാ​ർ ക​രു​തു ം​പോ​ലെ സ​മ​സ്ത ലീ​ഗി​ന്റെ പോ​ക്ക​റ്റ് സം​ഘ​ന​ട​യോ ഉ​പ​ഗ്ര​ഹ​വേ​ദി​യോ അ​ല്ല. കേ​ര​ള​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​ന്റെ പേ​രി​ൽ ഒ​രു ഘ​ട​കം നി​ല​വി​ൽ വ​രു​ന്ന​ത് 1930ക​ളു​ടെ അ​ന്ത്യ​ത്തി​ലാ​ണെ​ങ്കി​ൽ ‘സ​മ​സ്ത’ സ്ഥാ​പി​ത​മാ​കു​ന്ന​ത് 1926ലാ​ണ്. സ്വ​ന്ത​മാ​യി കാ​ഴ്ച​പ്പാ​ടും ഉ​റ​ച്ച നി​ല​പാ​ടു​മു​ള്ള പ​ണ്ഡി​ത​ന്മാ​രാ​ണ് അ​തി​ന്റെ ത​ല​പ്പ​ത്ത്. ആ ​സം​ഘ​ട​ന​യെ പൂ​ർ​ണ​മാ​യി ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ നി​റു​ത്താ​ൻ ന​ട​ത്തി​യ കു​ൽ​സി​ത ശ്ര​മ​ങ്ങ​ളാ​ണ് 1989ൽ ​സ​മ​സ്ത​യെ പി​ള​ർ​ത്തി​യ​ത്.

ലീ​ഗി​ന്റെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന് കു​ത​റി​മാ​റി​യ കാ​ന്ത​പു​രം വി​ഭാ​ഗം വി​ദ്യാ​ഭ്യാ​സ-​സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ ന​ട​ത്തി​യ മു​ന്നേ​റ്റം വി​സ്മ​യാ​വ​ഹ​മാ​ണ്. ലീ​ഗി​നെ ആ​ശ്ര​യി​ച്ച​ല്ല കേ​ര​ളീ​യ മു​സ്‌​ലിം സ​മൂ​ഹം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ലീ​ഗ് ഇ​ല്ലെ​ങ്കി​ൽ സ​മ​സ്ത​യോ മു​ജാ​ഹി​ദോ ഇ​ല്ല എ​ന്ന ലീ​ഗ് നേ​താ​വി​ന്റെ ജ​ൽ​പ​നം തെ​രു​വ് പി​ള്ള​രു​ടെ ഭാ​ഷ​യാ​ണ്. പ​ള്ളി​ക​ൾ വി​വാ​ദ കേ​ന്ദ്ര​മാ​ക്ക​രു​തെ​ന്നും അ​ന്യാ​ധീ​ന​പ്പെ​ട്ട വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നു​മു​ള്ള ജി​ഫ്രി ത​ങ്ങ​ളു​ടെ ഉ​റ​ച്ച നി​ല​പാ​ട് സ​മ​സ്ത​യു​ടെ അ​ന്ത​സ്സാ​ർ​ന്ന അ​സ്തി​ത്വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും  മു​സ്‌​ലിം ലീ​ഗി​ന് ആ ​സം​ഘ​ട​ന​യെ കെ​ണി​യി​ൽ വീ​ഴ്ത്താ​നോ പി​ള​ർ​ത്താ​നോ സാ​ധി​ക്കി​ല്ലെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top