20 April Saturday

ലീഗ് ആഹ്വാനം വിശ്വാസികൾ തള്ളണം: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കോഴിക്കോട് > വഖഫ് ബോർഡ് വിഷയമുയർത്തി വെള്ളിയാഴ്‌ച പള്ളികൾ സമര വേദിയാക്കാനുള്ള മുസ്ലിം ലീഗ് നീക്കം മത വിശ്വാസികൾ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ എ പി അബ്‌ദുൾ വഹാബ് ആവശ്യപ്പെട്ടു.

മതത്തെയും ആരാധനാലയങ്ങളെയും രാ‌ഷ്‌ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്ന നിലപാടിൽ നിന്ന്  ലീഗ് പിന്തിരിയണം. വിവിധ കക്ഷി രാഷട്രീയക്കാരും നിലപാടുകളുള്ളവരും സമ്മേളിക്കുന്ന പൊതുയിടത്തെ രാഷ്‌ട്രീയ ലക്ഷ്യത്തിനുള്ള കേന്ദ്രമാക്കരുതെന്നും വഹാബ്‌ ആവശ്യപ്പെട്ടു.

പള്ളികൾ സമരവേദി ആക്കരുത്‌: മഹല്ല് ജമാഅത്ത് കൗൺസിൽ

പള്ളികൾ സമര വേദിയാക്കാനുള്ള മുസ്ലിംലീഗ്‌ ആഹ്വാനം വിശ്വാസികൾ തള്ളിക്കളയണമെന്ന്‌ മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ ജമാ അത്ത് കമ്മിറ്റികളും വിശ്വാസികളും പ്രതികരിക്കണം. പള്ളികൾ സമരവേദികളാക്കാൻ ആഹ്വാനം ചെയ്യുന്നവർക്കെതിരെയും അത് സ്വീകരിച്ച് പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാനും ഈ വിഷയത്തിൽ സമാനമനസ്‌കരുടെ യോഗം വിളിച്ചു ചേർത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. പ്രസിഡന്റ്‌ പി ടി എ റഹീം എം എൽ എ  അധ്യക്ഷനായി.

ജനറൽ സെക്രട്ടറി പി കെ എ കരീം, ഹജ്ജ് കമ്മിറ്റി അംഗം കെ  എം ഖാസിം കോയ പൊന്നാനി, സീനിയർ വൈസ് പ്രസിഡന്റ്‌ അഡ്വ. പി കെ മുഹമ്മദ് പുഴക്കര, സെക്രട്ടറി ഷബീർ ചെറുവാടി, സൈനുലബ്‌ദീൻ, കെ ടി അബ്‌ദുറഹ്മാൻ ഏറനാട്, ഒ വി ജാഫർഎന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top