20 April Saturday
4 സ്വകാര്യ വ്യവസായ എസ്‌റ്റേറ്റിന്‌ അനുമതി

ലക്ഷ്യം 100 സ്വകാര്യ വ്യവസായ പാര്‍ക്ക്‌: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


തിരുവനന്തപുരം
മൂന്നര വർഷത്തിനുള്ളിൽ 100 സ്വകാര്യ വ്യവസായ പാർക്ക്‌ ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇതിലൂടെ ചുരുങ്ങിയത് ആയിരം ഏക്കറിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കാനാകും. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയിൽ അപേക്ഷ നൽകിയവരിൽനിന്ന്‌ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത നാലു സംരംഭകർക്ക്‌ ഡെവലപ്പർ പെർമിറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.


 

പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്‌. ഇതുവരെ 28 അപേക്ഷ ലഭിച്ചു. അപേക്ഷ നൽകുന്നതുമുതൽ ലൈസൻസ് ലഭ്യമാക്കുന്നതുവരെ മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനിലാണ്‌. അതിനാൽ അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല. സ്വകാര്യ സംരംഭകരും ഇൻകലും സംയുക്തമായി വ്യവസായ പാർക്കുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. സംസ്ഥാന സർക്കാരിന്റെ കരട് വ്യവസായ നയം നവംബർ ഒന്നോടെ പുറത്തിറക്കും.  കരട് നയം പൊതുജനാഭിപ്രായം അറിയാൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഎംപിഎസ് ഫുഡ് പാർക്ക് ആൻഡ് വെൻച്വേഴ്‌സ് കണ്ണൂർ, മലബാർ എന്റർപ്രൈസസ് മലപ്പുറം, ഇന്ത്യൻ വെർജിൻ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ് കോട്ടയം, കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് പാലക്കാട് എന്നീ സംരംഭകർക്കാണ്‌ ഡെവലപ്പർ പെർമിറ്റ് വിതരണം ചെയ്‌തത്‌. ചടങ്ങിൽ  വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, സിഐഐ പ്രതിനിധി എം ആർ നാരായണൻ,  കെഎസ്എസ്ഐഎ പ്രതിനിധി സി എസ്‌ പ്രദീപ്‌ കുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top