19 April Friday

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കും

അനസ് യാസിന്‍Updated: Monday Sep 20, 2021

മനാമ > പതിനെട്ട് മാസത്തിനുശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്്‌ടോബര്‍ ആദ്യവാരം തുറക്കും. വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അഡ്‌മിനസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും മാത്രമായിരിക്കും സ്‌കൂളിലേക്കു പ്രവേശനം. 12 വയസുമുതലുള്ള കുട്ടികള്‍ക്ക് ഒമാനില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ്, ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സെത്ത്, ഇന്ത്യന്‍ സ്‌കൂള്‍ വാദി കബീര്‍, ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗുബ്ര എന്നിവ പുതിയ സെഷനില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും വിവിധ ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനെയുംകുറിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി.

ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്‌ടര്‍ ബോര്‍ഡ് അറിയിച്ചു. സ്‌കൂള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. കുട്ടികള്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സ്‌കൂളുകള്‍ ഉറപ്പാക്കണം. ഒത്തുചേരലുകള്‍ ഒഴിവാക്കണം. കൊറോണവൈറസ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് സ്‌കുളുകള്‍ അടച്ചത്. ഒമാനിലെ 1204 സ്വദേശി സ്‌കൂളുകള്‍ ഞായറാഴ്‌ച തുറന്നു. 12 മുതല്‍ പ്രായക്കാര്‍ക്കാണ് പ്രവേശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top