19 April Friday

ഇന്ത്യ– -ദക്ഷിണാഫ്രിക്ക ട്വന്റി–20 
ടിക്കറ്റ്‌ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022



തിരുവനന്തപുരം
കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ– -ദക്ഷിണാഫ്രിക്ക ട്വന്റി–-20യുടെ ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പന തിങ്കൾമുതൽ. വൈകിട്ട്‌ 6.30ന്‌ സുരേഷ്‌ ഗോപി ഉദ്‌ഘാടനംചെയ്യും. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ചടങ്ങിൽ ഇന്ത്യൻ എ ടീം ക്യാപ്‌റ്റനായ സഞ്‌ജു സാംസനെ ആദരിക്കും. ടീസർ വീഡിയോ പന്ന്യൻ രവീന്ദ്രൻ പ്രകാശിപ്പിക്കും. ടിക്കറ്റ്‌ നിരക്കും പ്രഖ്യാപിക്കും. രാത്രി 7.30 മുതൽ പൊതുജനങ്ങൾക്ക്‌ ടിക്കറ്റ്‌ ലഭിക്കും. പേടിഎം ഇൻസൈഡറാണ്‌ ടിക്കറ്റിങ്‌ പാർട്‌ണർ.

കോവിഡ്‌ മഹാമാരിക്കുശേഷം ഇതാദ്യമായാണ്‌ കേരളം അന്താരാഷ്ട്ര ക്രിക്കറ്റിന്‌ വേദിയാകുന്നത്‌. ഇരുടീമിനും ട്വന്റി–-20 ലോകകപ്പിന്‌ മുന്നൊരുക്കം കൂടിയാണിത്‌. സ്‌റ്റേഡിയത്തിലെയും ഗ്രൗണ്ടിന്റെയും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മുൻകാലങ്ങളിലേതുപോലെ ജനറേറ്ററുകൾ ഉപയോഗിച്ചാണ്‌ സ്‌റ്റേഡിയത്തിൽ വെളിച്ചം സജ്ജീകരിക്കുക. കോടികളുടെ കുടിശ്ശികയെ തുടർന്ന്‌ കെഎസ്‌ഇബി വൈദ്യുതി വിച്ഛേദിച്ചത്‌ കളിയെ പ്രതികൂലമായി ബാധിക്കുമെന്നത്‌ വസ്‌തുതാവിരുദ്ധമാണ്‌. 28നാണ്‌ മത്സരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top