19 April Friday

ഈ ഓട്ടോയിൽ ഇവർ 
നേപ്പാൾവഴി ഭൂട്ടാനിലേക്ക്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Wednesday Aug 10, 2022


കൊച്ചി
ഓട്ടോറിക്ഷയിൽ ഇന്ത്യയും അയൽരാജ്യങ്ങളും സന്ദർശിക്കാനിറങ്ങി മൂന്ന്‌ യുവാക്കൾ. ഇന്ത്യ മുഴുവൻ ചുറ്റിയശേഷം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുകയാണ് പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശികളായ കെ ടി ഫസൽ ബാബു, ടി നിഷാദ്, ടി ഡാനിഷ് എന്നിവരുടെ ലക്ഷ്യം. ‌മുന്നിലും പിറകിലും ‘ഇന്ത്യ–നേപ്പാൾ–-ഭൂട്ടാൻ’ എന്ന്‌ കുറിച്ച ഓട്ടോയുമായി ശനിയാഴ്‌ച പെരിന്തൽമണ്ണയിൽനിന്ന് ഇവര്‍ സവാരി തുടങ്ങി.

ഫസലിന്‌ ഷവർമ കടയിലാണ്‌ ജോലി. നിഷാദ്‌ വാഹനക്കച്ചവടം നടത്തുന്നു. ഡാനിഷ്‌ അക്കൗണ്ടന്റാണ്‌. കന്യാകുമാരിമുതൽ കശ്മീർവരെ ഓട്ടോയിൽ ചുറ്റിയടിച്ച് പിന്നീട് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും സവാരി നടത്താനാണ് പദ്ധതി. യാത്ര പൂർത്തിയാക്കാൻ ആറുമാസം വരുമെന്നാണ്‌ കണക്കുകൂട്ടൽ. പാവങ്ങളെ സഹായിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കലാണ് പ്രധാന ലക്ഷ്യം.

ഒരുവര്‍ഷമായി ഓട്ടോറിക്ഷയിൽ ദീർഘയാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട്. പാചകത്തിനും ഉറങ്ങാനും ഓട്ടോയിൽ സൗകര്യമുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോൾ അതിലൊരു പങ്ക്‌ പാവപ്പെട്ടവർക്ക്‌ നൽകുമെന്നും ഫസൽ ബാബു പറയുന്നു. വ്യാഴം തിരുവനന്തപുരത്ത്‌ എത്തി രാത്രിയോടെ കേരള അതിർത്തി കടക്കാനാണ്‌ ലക്ഷ്യം. കന്യാകുമാരിയില്‍നിന്ന് വടക്കോട്ട് യാത്ര തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top