18 December Thursday

ഉപതെരഞ്ഞെടുപ്പ്:
മുന്നില്‍ ‘ഇന്ത്യ’

സ്വന്തം ലേഖകൻUpdated: Saturday Sep 9, 2023

ന്യൂഡൽഹി
ആറ് സംസ്ഥാനത്തെ ഏഴ്‌ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടി. മൂന്ന്‌ സീറ്റിലാണ്‌ ബിജെപിയുടെ ജയം. മറ്റ്‌ സീറ്റുകളിലെല്ലാം  ‘ഇന്ത്യ’ കൂട്ടായ്‌മയിലെ പാർടികൾ ജയിച്ചു. ബിജെപി ജയിച്ച മൂന്ന്‌ സീറ്റിൽ രണ്ടെണ്ണം തെരഞ്ഞെടുപ്പ്‌ പൂർണമായും അട്ടിമറിക്കപ്പെട്ട ത്രിപുരയിലാണ്‌. ഇവിടെ ഒരുസീറ്റ്‌ ബിജെപി നിലനിർത്തി

മറ്റൊരിടത്ത്‌ സിപിഐ എമ്മാണ്‌ നേരിട്ടത്‌. കോൺഗ്രസുമായി നേരിട്ട്‌ ഏറ്റുമുട്ടിയ ഉത്തരാഖണ്ഡിൽ മാത്രമാണ്‌ ബിജെപിക്ക്‌ ആശ്വാസ ജയം. എന്നാൽ, ഇവിടെയും ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു. ബംഗാളിലെ സിറ്റിങ്‌ സീറ്റായ ദൂപ്‌ഗുരി ബിജെപിക്ക്‌ നഷ്ടമായി. യുപിയിലെ ഘോസിയിൽ വലിയ ഭൂരിപക്ഷത്തിൽ തോറ്റതും തിരിച്ചടിയായി. ജാർഖണ്ഡിലെ ധുംരിയിൽ ബിജെപിയുടെ ഘടകകക്ഷിയായ എജെഎസ്‌യു, ജെഎംഎമ്മിനോട്‌ തോറ്റു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top