25 April Thursday

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

തിരുവനന്തപുരം> സ്വാതന്ത്ര്യദിനത്തിൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. തുടർന്ന്‌ പൊലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂൾ, കുതിര പൊലീസ്, എൻസിസി, സ്‌കൗട്ട് എന്നിവരുടെ പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.  തുടർന്ന്‌, സ്വാതന്ത്ര്യദിന സന്ദേശം നൽകും. ചടങ്ങിൽ മെഡലുകൾ വിതരണം ചെയ്യും. ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടിയിൽ മന്ത്രിമാർ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

സബ് ഡിവിഷണൽ, ബ്ലോക്ക് തലങ്ങളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട്‌, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും തദ്ദേശസ്ഥാപനതലത്തിൽ  മേയർ, മുനിസിപ്പൽ ചെയർപേഴ്‌സൺ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ പതാക ഉയർത്തും. സർക്കാർ ഓഫീസ്‌, സ്‌കൂൾ, കോളേജ്‌, ആരോഗ്യസ്ഥാപനം എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ്‌ സംഘടിപ്പിക്കണം. എല്ലാ ജീവനക്കാരും പങ്കെടുക്കണം. വകുപ്പു മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. കോവിഡ് മാനദണ്ഡം പാലിക്കണം. പ്ലാസ്റ്റിക് നിർമിത ദേശീയപതാകകൾ പാടില്ല. ആഘോഷങ്ങളിൽ ഹരിതമാനദണ്ഡം കർശനമായി പാലിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top