18 September Thursday

ബിജെപി നേതാവ് 400 കുപ്പി മദ്യവുമായി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

മലപ്പുറെ> വണ്ടൂര്‍ പാണ്ടിക്കാട്  400 കുപ്പി മദ്യവുമായി ബിജെപി നേതാവ് പിടിയില്‍ .  ബൊലേറോ പിക്കപ്പില്‍ കടത്തുകയായിരുന്ന മദ്യവുമായാണ്‌ ബിജെപി നേതാവും കൂട്ടാളിയും പിടിയിലായത്‌.  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാണ്ടിക്കാട് പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കാഞ്ഞിരപ്പടി ആമപ്പാറക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിതിന്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മാഹിയില്‍ നിന്ന്  കടത്തി കൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യമാണ്‌ പിടിച്ചെടുത്തത്‌.

ശരത്‌ ലാൽ പച്ചക്കറി കച്ചവടത്തിന്റെ മറവിലാണ് അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലാണ്‌ എക്‌സൈസ് സംഘം ഇവരെ വലയിലാക്കിയത്.

എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി പി ജയപ്രകാശ്, പി കെ മുഹമ്മദ് ഷഫീഖ്, എസ് മനോജ് കുമാര്‍, ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന്‍, അബ്ദുല്‍ വഹാബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, വി സുഭാഷ്, വി സച്ചിന്‍ദാസ്, കെ അഖില്‍ദാസ്, സി ടി ഷംനാസ്, ടി കെ ശ്രീജിത്ത്, എക്സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top