25 April Thursday

സിനിമാക്കാഴ്ചകളുടെ പരിണാമവുമായി സിഗ്നേച്ചർ ചിത്രം

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
തിരുവനന്തപുരം>  ചലച്ചിത്രങ്ങളുടെ സാങ്കേതിക പരിണാമവും സിനിമയുടെ കഥാപരിണാമവും അടയാളപ്പെടുത്തുന്ന അവിസ്മരണീയ മുഹൂർത്തങ്ങളുമായി രാജ്യാന്തര മേളയുടെ സിഗ്നേച്ചർ ചിത്രം. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ അനിമേഷൻ ചിത്രത്തിലാണ് സിനിമയുടെ ആരംഭം മുതൽ ഓടിടി വരെയുള്ള മാറ്റവും ഡ്രൈവ് ഇൻ തിയറ്റർവരെയുള്ള സിനിമാക്കാഴ്ചകളും അടയാളപ്പെടുത്തുന്നത്.
 
പ്രമുഖ ഇല്ലസ്ട്രേറ്റർ എ വി ഗിരീഷാണ്‌ തോൽപ്പാവക്കൂത്തിൽ തുടങ്ങി മൾട്ടി പ്ലക്‌സ്‌ വരെ എത്തിനിൽക്കുന്ന കാഴ്ചയുടെ പരിണാമം ഒരുക്കിയത്. ലോകക്ലാസിക്കുകൾമുതൽ ന്യൂജെൻ ചിത്രങ്ങൾവരെ മുപ്പതോളം ചലച്ചിത്രങ്ങളുടെ ഫ്രെയിമുകളാണ് നാല്പത്തിമൂന്നു സെക്കന്റ് ദൈർഘ്യമുള്ള സിഗ്നേച്ചർ ചിത്രത്തിൽ ഉൾപ്പെടുത്തിയത്.
 

 

ഫെസ്റ്റിവൽ ഓഫീസ് തുറന്നു

രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ, അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ജനറൽ കൗൺസിൽ അംഗങ്ങളായ പ്രദീപ്‌ ചൊക്ലി, പ്രകാശ് ശ്രീധർ, മമ്മി സെഞ്ച്വറി, ആർട്ടിസ്റ്റിക് ഡയറക്റ്റർ ദീപികാ സുശീലൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് രാജ്യാന്തര മേളയുടെ വരവറിയിച്ച് സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ ടൂറിങ് ടാക്കീസിന് നേതൃത്വം നൽകിയവരെ ആദരിച്ചു.
 

വിദ്യാർഥികൾക്ക്‌ ഹോട്ടലുകളിൽ  50 ശതമാനം ഇളവ്

ചലച്ചിത്രമേളയ്ക്ക്‌ തലസ്ഥാനത്തെത്തുന്ന വിദ്യാർഥികൾക്ക്‌ തിയറ്ററുകൾക്ക്‌ സമീപത്തെ ഹോട്ടലുകളിൽ താമസത്തിന്‌ 5-0 ശതമാനം ഇളവ്‌. നഗരസഭയുമായി ചേർന്നാണ്‌ സംസ്ഥാന ചലച്ചിത്ര അക്കാദമി ഈ സൗകര്യമൊരുക്കുന്നത്‌. വിദ്യാർഥി ഐഡി കാർഡുമായി എത്തി ഇളവ്‌ നേടാം. ഫിലിം ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക്‌ സൗജന്യഭക്ഷണവും നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top