19 April Friday

ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി; 12000 കോടിയുടെ പദ്ധതികൾ അഞ്ചുവർഷംകൊണ്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

ഫോട്ടോ: വി കെ അഭിജിത്

കട്ടപ്പന > ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.



ഇടുക്കിയുടെ സമഗ്ര വികസനവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പാക്കേജെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയര്‍ത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹൈറേഞ്ചിൽ മെഗാ ഫുഡ് പാർക്ക് -250 ഏക്കറിൽ, ഓരോ ഗ്രാമവും ടൂറിസം കേന്ദ്രങ്ങൾ, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാൻ 10 പേരുടെ ഗ്രൂപ്പിന് സൗകര്യം. ഇത്തരം 100 കേന്ദ്രങ്ങൾ ജില്ലയിൽ ഉണ്ടാകും. ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് അഡ്വഞ്ചർ പാർക്കിന്‌ - 100 കോടി. വാഗമൺ - ഇടുക്കി - മലങ്കര എന്നിവിടങ്ങളിൽ അമ്യൂസ്മെന്റ് പാർക്ക്. രാമക്കൽമേട്ടിൽ ബജറ്റ് ഹോട്ടൽ, ഇടുക്കി -രണ്ടാം നിലയം 2 വർഷത്തിനുള്ളിൽ. -3000 കോടി ചെലവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top