26 April Friday

‘ആനയുടെ തിരുനെറ്റിക്ക് വെടിവെക്കണം’; ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഡിസിസി പ്രസിഡന്റ് സിപി മാത്യു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ഇടുക്കി> കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്‌താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുന്ന് സി പി മാത്യു പറഞ്ഞു.

തമിഴ്‌നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമ വിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്നാണ് സിപി മാത്യു പൂപ്പാറയിൽ പറഞ്ഞത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top