25 April Thursday

ഉൽപ്പാദനം ഉയർത്തി; ഇടുക്കിയിൽ ശേഷിയുടെ 78.72 ശതമാനം വെള്ളം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


ഇടുക്കി
ഇടുക്കിയിൽ കാലവർഷം ദുർബലമായി. പദ്ധതി മേഖലയിൽ മഴയില്ല. ഇടുക്കി സംഭരണിയിൽ ശേഷിയുടെ 78.72 ശതമാനം വെള്ളമുണ്ട്‌. അതേസമയം മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം ഉയർത്തി. ചൊവ്വ 9.589, ബുധൻ 6. 275 ദശലക്ഷം യൂണിറ്റ്‌ എന്നീ ക്രമത്തിലാണ്‌ ഉൽപാദനം നടത്തിയത്‌. 

അതിനുമുമ്പുള്ള ദിവസങ്ങളിൽ മൂന്ന്‌ ദശലക്ഷത്തിലും കുറവായിരുന്നു. മഴ സജീവമായ മാസങ്ങളിൽ ഓരോ ദിവസവും ഉൽപാദനം ഒമ്പത്‌ ദശലക്ഷത്തിലധികമായിരുന്നു. ഇനി തുലാമഴ കനിഞ്ഞാൽ മാത്രമെ സംഭരണിയിൽ കൂടുതൽ ജലം ഉയരൂ. അല്ലെങ്കിൽ ഉൽപാദനം കുറച്ച്‌ നിർത്തണം. ഒരു ദിവസം സംഭരണിയിൽ 4.338 ദശലക്ഷം ക്യൂബിക്‌ മീറ്റർ വെള്ളം ഒഴുകിയെത്തുന്നുണ്ട്‌. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടി ആയിരിക്കെ നിലവിലുള്ളത്‌ 2384.40 അടിയാണ്‌. കഴിഞ്ഞവർഷം ഇതേദവസം 2383.80 അടിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top